Using the right salt

നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തിന് രുചി നൽകുന്നതിനോടൊപ്പം നമ്മുടെ ആരോ​ഗ്യത്തിനും ഉപ്പ് അത്യന്താപേക്ഷിതമാണ്. വിവിധ തരത്തിലുള്ള ഉപ്പുകൾ ഇന്ന് ലഭ്യമാണ്. ദിവസവും ഏത് ഉപ്പാണ് കഴിക്കേണ്ടതെന്ന് നാം പരിഗണിക്കേണ്ടതുണ്ട്.

Zee Malayalam News Desk
Jul 31,2024
';

കെൽറ്റിക് സാൾട്ട്

കെൽറ്റിക് സാൾട്ടിന് സാധാരണ ഉപ്പിനെ അപേക്ഷിച്ച് സോഡിയം കുറവും പിങ്ക് ഉപ്പ്, കോഷർ ഉപ്പ് എന്നിവയേക്കാൾ കൂടുതലുമാണ്.

';

ബ്ലാക്ക് സാൾട്ട്

ടേബിൾ സാൾട്ടിനേക്കാൾ സോഡിയത്തിൻ്റെ അളവ് കുറവാണ് ബ്ലാക്ക് സാൾട്ടിൽ. ദഹനക്കേട്, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

';

കോഷർ സാൾട്ട്

ടേബിൾ സാൾട്ടിനെ അപേക്ഷിച്ച് കോഷർ ഉപ്പ് വളരെ വലുതാണ്. ഇത് അധികം റിഫൈൻഡ് അല്ല. ‌‌എന്നിരുന്നാലും, ഇതിന് അയോഡിൻ കുറവും സാധാരണ ടേബിൾ ഉപ്പിനേക്കാൾ സോഡിയം കുറവുമാണ്.

';

ലോ സോഡിയം സാൾട്ട്

ഈ ഇനം ഉപ്പിൽ കുറവ് സോഡിയവും കൂടുതൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഉപ്പ് അധികം കഴിക്കാൻ പാടില്ലാത്തവരും ഈ ഉപ്പ് കഴിക്കുന്നതാണ് നല്ലത്.

';

പിങ്ക് സാൾട്ട്

ധാതുക്കളുടെ അളവ് കൂടുതലായതിനാൽ ഇതിൻ്റെ ഉപയോഗം പേശീവലിവ് കുറയ്ക്കാൻ സഹായിക്കുന്നു. ഹിമാലയൻ പർവതനിരകളിലെ പുരാതന കടൽത്തീരങ്ങളിൽ നിന്നാണ് പിങ്ക് നിറത്തിലുള്ള ഈ ഉപ്പ് ലഭിക്കുന്നത്. കോശങ്ങളിലെ പിഎച്ച് നില സന്തുലിതമാക്കാൻ പിങ്ക് സാൾട്ട് സഹായിക്കുന്നു.

';

ടേബിൾ സാൾട്ട്

നമ്മളിൽ പലരും ദിവസവും ഉപയോഗിക്കുന്ന വെളുത്ത ഉപ്പിൽ അയോഡിൻ കൂടുതലായി അടങ്ങിയിട്ടുണ്ട്. ‍ഈ ഉപ്പിൻ്റെ ഉപഭോഗം നിയന്ത്രിക്കണമെന്നും വിദ​ഗ്ധർ പറയുന്നു. ഒരു മുതിർന്നയാൾ ഈ ഉപ്പ് പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ കഴിക്കരുത്.

';

കടൽ ഉപ്പ്

സമുദ്രജലം ബാഷ്പീകരിച്ചാണ് കടൽ ഉപ്പ് ഉണ്ടാക്കുന്നത്. ഇത് ടേബിൾ ഉപ്പിനേക്കാൾ പ്രോസസ്സ് ചെയ്യപ്പെടുന്നില്ല. കടൽ ഉപ്പിൽ സിങ്ക്, പൊട്ടാസ്യം, അയഡിൻ തുടങ്ങിയ ധാതുക്കളുടെ അളവ് കൂടുതലാണ്. എന്നിരുന്നാലും, ഈ ഉപ്പ് എളുപ്പത്തിൽ അലിഞ്ഞുപോകില്ല.

';

VIEW ALL

Read Next Story