വിറ്റാമിൻ എ, സി, പൊട്ടാസിയം, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ പഴമാണ് പപ്പായ അല്ലെങ്കിൽ ഓമയ്ക്ക. അത്രയേറെ ആരോഗ്യകരമായ ഈ പഴം ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണെങ്കിലും ചില ഭക്ഷണങ്ങൾ പപ്പായക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം.
പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് പാലിലും മറ്റ് പാലുത്പ്പന്നങ്ങളിലും ഉള്ള പ്രോട്ടീൻ ദഹിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കും. ഇത് വയറുവേദനയ്ക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്യും.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുമായി പപ്പായ യോജിപ്പിച്ച് കഴിക്കരുത്. കാരണം ഇവ യോജിപ്പിച്ച് കഴിക്കുന്നത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമായേക്കും.
എരിവുള്ള ഭക്ഷണങ്ങളുടെ കൂടെ പപ്പായ കഴിക്കുന്നത് ഒഴിവാക്കുക. എരിവുള്ള ഭക്ഷണങ്ങൾ ശരീരത്തിലെ താപനില ഉയർത്തുന്നു. പപ്പായയുടെ തണുപ്പിക്കാനുള്ള കഴിവും എരിവ് കൂടിയ ഭക്ഷണത്തിൻ്റെ ചൂടും കൂടി ചേരുമ്പോൾ കുടലിൽ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും.
പുളിപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. അവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, പപ്പായയുടെ എൻസൈമുകൾ അവയുമായി കലരുമ്പോൾ, അവ ദഹനത്തെ തടസ്സപ്പെടുത്തുകയും ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
പപ്പായയ്ക്കൊപ്പം ചായ ഒഴിവാക്കുക. ഇതും ചൂടും തണുപ്പുമുള്ള രണ്ട് വിരുദ്ധാഹാരങ്ങളുടെ കൊമ്പിനേഷനാണ്. ഇതും കുടലിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കരുത്. പപ്പായയിൽ ദഹന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ദഹനത്തെ മന്ദഗതിയിലാക്കുകയും പപ്പായക്കൊപ്പം കഴിക്കുമ്പോൾ വയർ വീർക്കൽ അല്ലെങ്കിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
മുന്തിരിയോടൊപ്പം പപ്പായ ഒഴിവാക്കുക. മുന്തിരിക്ക് അസിഡിറ്റി ഉയർന്ന അളവിൽ ഉള്ളതിനാൽ പപ്പായയ്ക്കൊപ്പം കഴിക്കുന്നത് അസിഡിറ്റിക്കും ഗ്യാസിനും കാരണമാകും