സ്ത്രീകളിൽ അനീമിയയുടെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
വിളറിയ അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ചർമ്മം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ കുറവ് മൂലമാണ് ഉണ്ടാകുന്നത്.
ഹീമോഗ്ലോബിൻറെ അളവ് കുറയുന്നത് ശരീരത്തെ ദുർബലമാക്കും. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഇത് ഗുരുതരമാകും.
ചെറിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പോലും ശ്വാസതടസം ഉണ്ടാകുന്നത് അനീമിയയുടെ ലക്ഷണമാണ്.
അമിതമായി ക്ഷീണവും തളർച്ചയും വിളർച്ചയുടെ ലക്ഷണമാണ്.
അനീമിയ ഉള്ളവരിൽ രക്തത്തിൽ ഓക്സിജൻറെ അളവ് കുറവായിരിക്കും. ഇത് ഹൃദയം കൂടുതൽ പമ്പ് ചെയ്യാൻ കാരണമാകും. അതിനാൽ, ഉയർന്ന ഹൃദയമിടിപ്പ് ഉണ്ടാകും.
സാധാരണ ഊഷ്മാവിൽ പോലും എല്ലായ്പ്പോഴും കൈകാലുകൾ തണുത്തിരിക്കുന്നത് ശരീരത്തിൽ രക്തം കുറവാണെന്നതിൻറെ ലക്ഷണമാണ്.
വിളർച്ച രൂക്ഷമാകുന്നതിൻറെയും ചുവന്ന രക്താണുക്കളുടെ അളവ് വളരെ കുറവാണെന്നതിൻറെയും സൂചനയാണ് നെഞ്ചുവേദന.
ശരീരത്തിൽ ഇരുമ്പിൻറെ അഭാവം മൂലമുണ്ടാകുന്ന തലവേദനയും സമ്മർദ്ദവും ശ്രദ്ധിക്കേണ്ടതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.