ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും.
നാരുകളും ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമായ ചീര കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ബ്രോക്കോളി നാരുകളാൽ സമ്പന്നമാണ്. ഇവയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് അവോക്കാഡോ. ഇത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
നാരുകളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് കെയ്ൽ. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
നാരുകളും പ്രോട്ടീനും അടങ്ങിയ ഗ്രീൻ പീസ് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും നല്ലതാണ്.
ഗ്രീൻ ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഇവയിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.