മുടിയുടെ അറ്റം പിളരുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്
തലമുടിയുടെ ആരോഗ്യത്തിന് തേൻ ഏറെ നല്ലതാണ്. രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് മൂന്ന് കപ്പ് ചെറുചൂടുവെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക. ഇവ തലമുടിയില്‍ പുരട്ടി 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
നാല് ടീസ്പൂണ്‍ വെളിച്ചെണ്ണ മുടിയുടെ അറ്റം വരെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് നല്ലതാണ്.
പപ്പായയുടെ പള്‍പ്പ് പകുതിയെടുത്ത് ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈരും ബദാം ഓയിലും ചേര്‍ത്ത് തലമുടിയില്‍ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകി കളയാം.
പഴുത്ത പഴം നന്നായി ഉടച്ച് തലമുടിയുടെ അറ്റത്ത് പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം.
മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് നാല് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
കറ്റാര്‍വാഴയുടെ ജെല്‍ തലമുടിയിലും അറ്റത്തും പുരട്ടി 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഒരു ടീസ്പൂണ്‍ ഉള്ളി നീരും വെളിച്ചെണ്ണയും ഒലീവ് ഓയിലും മിശ്രിതമാക്കി തലമുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.