കൂവളപ്പഴ ജ്യൂസ് കുടിച്ചോളൂ.. രുചിയിലും ഗുണത്തിലും കേമൻ!
ധാരാളം നാരുകളടങ്ങിയ പഴമായതിനാൽ കൂവളപ്പഴത്തിന്റെ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും വയറുകളിലെ അസ്വസ്ഥതകൾ കുറയ്ക്കാനും കൂവളപ്പഴം ഉത്തമമാണ്
ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും വൃക്കകളുടെ ശുചീകരണത്തിനും ഇത് കിടുവാണ്
പ്രമേഹം നിയന്ത്രിച്ച് നിർത്തുന്നതിനും ഇത് നല്ലതാണ്. ഇത്തരത്തിൽ നിരവധി ഔഷധ ഗുണങ്ങളാണ് കൂവളപ്പഴത്തിൽ അടങ്ങിയിട്ടുള്ളത്.
ഇത് വുഡ് ആപ്പിൾ, ബെയ്ൽ ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു
പഴുത്ത കൂവളപ്പഴം തോട് പൊട്ടിച്ച ശേഷം കാമ്പ് മുഴുവനായി ഒരു പാത്രത്തിലേക്കിടുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി പിഴിഞ്ഞെടുത്ത് നാരുകൾ നീക്കം ചെയ്യുക
ശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. മധുരത്തിനായി ശർക്കരയോ, പഞ്ചസാരയോ തേനോ ചേർക്കാം
എല്ലാ ദിവസവും ഇത് ജ്യൂസായി കുടിക്കുന്നത് കുടലിൻ്റെ ആരോഗ്യം കിഡ്നി പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും കിടുവാണ്