കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും ഈ ഡയറ്റ് പ്ലാനുകൾ
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റ് പ്ലാനുകൾ ഏതെല്ലാമാണെന്ന് അറിയാം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം, കോഴി തുടങ്ങിയ ലീൻ പ്രോട്ടീനുകൾ പരിപ്പ്, വിത്തുകൾ, ഒലിവ് ഓയിൽ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് പൂരിത കൊഴുപ്പുകൾ, പഞ്ചസാര, സോഡിയം എന്നിവയെ ബാലൻസ് ചെയ്യുന്നു.
ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങൾ എന്നിവയിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോൾ വർധിക്കുന്നതിന് കാരണമാകും.
പൂരിത കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കുറച്ച് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വർധിപ്പിക്കണം.
ഭക്ഷണക്രമീകരണത്തിലൂടെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കണം.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.