ഇന്ന് യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നമാണ് കുടവയർ
തിരക്കേറിയ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കുടവയറിന് കാരണമാകും
ശരീരഭാരം കുറയ്ക്കാൻ ഡയറ്റും വ്യായാമവും സഹായിക്കുമെങ്കിലും പലരിലും ഇത് പ്രകടമാകാറില്ല
കഠിന പരിശ്രമം നടത്തിയിട്ടും ഫലം ലഭിക്കുന്നില്ലെങ്കിൽ ചില സിമ്പിൾ ടിപ്സ് പരീക്ഷിച്ച് നോക്കാം
ദൈനംദിന ഭക്ഷണത്തിൽ നിന്ന് മധുരത്തിന്റെ അളവ് കുറച്ചാൽ ക്രമേണ വയറിലെ കൊഴുപ്പ് കുറയുന്നതായി കാണാം
രാത്രി ഒരു സ്പൂൺ ഓട്സ് വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. രാവിലെ ഈ വെള്ളം അൽപം തേൻ ചേർത്ത് കുടിച്ചാൽ ഫലം ലഭിക്കും
വിശപ്പിനെക്കാൾ കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കുക. 2-3 മണിക്കൂർ ഇടവേള ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കുക
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല