ശരീരഭാരം കുറയ്ക്കാൻ ഏഴ് ദിവസത്തെ ഈ സൗത്ത് ഇന്ത്യൻ ഡയറ്റ് പ്ലാൻ ഒന്ന് പരീക്ഷിക്കൂ
പ്രഭാതഭക്ഷണത്തിന് 2-4 ഇഡ്ഡലിക്കൊപ്പം വലിയ പാത്രത്തിൽ സാമ്പാറും കുറച്ച് ചട്ണിയും കഴിക്കുക. ഉച്ചയ്ക്ക് കുറച്ച് ബ്രൗൺ റൈസും കാരറ്റ്, ബീൻസ്, പയർ എന്നിവ ചേർത്ത കറി കഴിക്കാം. അത്താഴത്തിന് ഒരു ദോശ പുതിന ചട്നിയോടൊപ്പം കഴിക്കുക.
പ്രഭാതഭക്ഷണത്തിന് പച്ചക്കറികൾ ചേർത്ത ഉപ്പുമാവും ചട്നിയും കഴിക്കുക. ഉച്ചഭക്ഷണത്തിന് ക്വിനോ പുലാവും പച്ചക്കറികളുടെ മിക്സും കഴിക്കാവുന്നതാണ്. അത്താഴത്തിന് വെജ് ബിരിയാണി റൈത്തയ്ക്കൊപ്പം കഴിക്കുക.
പ്രഭാതഭക്ഷണമായി പച്ചക്കറികൾ ചേർത്ത പോഹ കഴിക്കുക. ഉച്ചയ്ക്ക് ചീരയും പരിപ്പ് കറിയും മാങ്ങാ അച്ചാറും ബ്രൗൺ റൈസിനൊപ്പം കഴിക്കാവുന്നതാണ്. അത്താഴത്തിന് തേങ്ങാ ചട്ണിയ്‌ക്കൊപ്പം പനീർ നിറച്ച രണ്ട് മില്ലറ്റ് ദോശ ഉണ്ടാക്കി കഴിക്കുക.
രാവിലെ രണ്ട് റാഗി ദോശ തക്കാളി ചട്നിക്കൊപ്പം കഴിക്കുക. ഉച്ചഭക്ഷണത്തിന് ക്വിനോ വേവിച്ച് അതിന് മുകളിലേക്ക് മിക്സ്ഡ് വെജ് കറി ഒഴിച്ച് ചൂടോടെ കഴിക്കുക. അത്താഴത്തിന് രണ്ട് ചപ്പാത്തിക്കൊപ്പം വഴുതനങ്ങ, ഉള്ളി, തക്കാളി എന്നിവ ചേർത്തുണ്ടാക്കിയ കറി കഴിക്കാം.
പ്രഭാതഭക്ഷണമായി പ്രോട്ടീൻ അടങ്ങിയ അട ദോശയും പുതിന-തൈര് ചട്നിയും കഴിക്കാം. ഉച്ചഭക്ഷണത്തിനായി ഉരുളക്കിഴങ്ങി - കോളിഫ്ലവർ കറിയും ഒരു കപ്പ് തക്കാളി രസവും ബ്രൗൺ റൈസിനോടൊപ്പം കഴിക്കാം. അത്താഴത്തിന് രാത്രി 8ന് കുറച്ച് തക്കാളി ചോറും ഷാലോ ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങും കഴിക്കുക.
രാവിലെ പച്ചക്കറികളും കപ്പലണ്ടിയും ചേർത്തുണ്ടാക്കിയ സേമിയ ഉപ്പുമാവ് കഴിക്കാം. ഉച്ചഭക്ഷണത്തിനായി ബ്രൗൺ റൈസ്/വെള്ള അരിയ്ക്കൊപ്പം പച്ചക്കറികൾ ധാരാളമുള്ള സാമ്പാർ കഴിക്കുക. അത്താഴത്തിന് മൾട്ടിഗ്രെയിൻ ചപ്പാത്തിയും പടവലങ്ങ കൊണ്ടുണ്ടാക്കിയ കറിയും കഴിക്കാം. ഒരു ഗ്രീൻ ടീ കുടി കുടിക്കാവുന്നതാണ്.
റവ ഇഡ്ഡലിക്കൊപ്പം തേങ്ങാ ചട്ണി, തക്കാളി കറി എന്നി കഴിച്ച് ദിവസം ആരംഭിക്കാം. ഉച്ചഭക്ഷണത്തിന് എയർഫ്രൈ ചെയ്ത വടയ്ക്കൊപ്പം രാവിലത്തെ തക്കാളി കറി കഴിക്കാം. അത്താഴത്തിനായി മില്ലറ്റ് പൊങ്കൽ തക്കാളി - ഉള്ളി ചട്നിയോടൊപ്പം കഴിച്ച് ദിവസം അവസാനിപ്പിക്കാവുന്നതാണ്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക