ഒട്ടുമിക്ക ആളുകൾക്കും രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ആ ദിവസം തുടങ്ങാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഈ ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്ത് കുടിച്ച് നോക്കിയാലോ? രുചി കൂടുന്നതിനോടൊപ്പം ഗുണങ്ങളുമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ഒരു ഗ്ലാസിൽ തേയില എടുത്ത ശേഷം അതിലേക്ക് ചൂട് വെള്ളം ഒഴിക്കുക. ഇത് പൂർണമായി ആറുന്നതിന് മുമ്പ് വേണമെങ്കിൽ തിളപ്പിച്ച് ആറിച്ച പാൽ ഒഴിക്കാം. ഇത് വീണ്ടും തിളപ്പിക്കുക. തിളയ്ക്കുന്നതിനിടെ ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക.
ചായയുടെ കയ്പ്പ് ബാലൻസ് ചെയ്യാൻ ഉപ്പ് ചേർക്കുന്നത് സഹായിക്കും. ഇത് ചായയുടെ സ്വാദിനെ കൂടുതൽ സ്മൂത്താക്കാനും രുചി കൂട്ടാനും സഹായിക്കുന്നു.
ഗുണ നിലവാരം കുറഞ്ഞ തേയില ഉപയോഗിക്കുമ്പോഴും അമിതമായി തേയില തിളപ്പിക്കുമ്പോഴുമുണ്ടാകുന്ന കയ്പ്പിനെ കുറയ്ക്കാൻ ഉപ്പ് ചേർക്കുന്നത് സഹായിക്കും.
ചായയിൽ ഉപ്പ് ചേർക്കുമ്പോൾ ചായയ്ക്ക് റിച്ച്നെസ്സും നല്ല ടെക്സ്ച്ചറും ലഭിക്കും. ഇത് വായയിൽ മെച്ചപ്പെട്ട ഫീൽ നൽകാൻ സഹായിക്കും.
ഉപ്പ് ഉമിനീരിൻ്റെ ഉൽപ്പാദനം കൂട്ടുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ഉപ്പിട്ട ചായ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു.
ചായയിൽ ഉപ്പിട്ട് കുടിക്കുമ്പോൾ വിയർപ്പിലൂടെയും നിർജ്ജലീകരണത്തിലൂടെയും നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളെ വീണ്ടും നിറയ്ക്കാൻ സഹായിക്കുന്നു. ഇതോടെ ഇത് കുടിക്കുന്ന ആളിന് ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക