Salt

ഒട്ടുമിക്ക ആളുകൾക്കും രാവിലെ ഒരു ​കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ആ ദിവസം തുടങ്ങാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഈ ചായയിൽ ഒ​രു നുള്ള് ഉപ്പ് ചേർത്ത് കുടിച്ച് നോക്കിയാലോ? രുചി കൂടുന്നതിനോടൊപ്പം ​ഗുണങ്ങളുമുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്.

';

എങ്ങനെ ഉപ്പിട്ട ചായ ഉണ്ടാക്കാം?

ഒരു ​ഗ്ലാസിൽ തേയില എടുത്ത ശേഷം അതിലേക്ക് ചൂട് വെള്ളം ഒഴിക്കുക. ഇത് പൂർണമായി ആറുന്നതിന് മുമ്പ് വേണമെങ്കിൽ തിളപ്പിച്ച് ആറിച്ച പാൽ ഒഴിക്കാം. ഇത് വീണ്ടും തിളപ്പിക്കുക. തിളയ്ക്കുന്നതിനിടെ ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക.

';

ഫ്ലേവർ ബാലൻസ് ചെയ്യുന്നു

ചായയുടെ കയ്പ്പ് ബാലൻസ് ചെയ്യാൻ ഉപ്പ് ചേർക്കുന്നത് സഹായിക്കും. ഇത് ചായയുടെ സ്വാദിനെ കൂടുതൽ സ്മൂത്താക്കാനും രുചി കൂട്ടാനും സഹായിക്കുന്നു.

';

കയ്പ്പ് കുറയ്ക്കുന്നു

ഗുണ നിലവാരം കുറഞ്ഞ തേയില ഉപയോ​ഗിക്കുമ്പോഴും അമിതമായി തേയില തിളപ്പിക്കുമ്പോഴുമുണ്ടാകുന്ന കയ്പ്പിനെ കുറയ്ക്കാൻ ഉപ്പ് ചേർക്കുന്നത് സഹായിക്കും.

';

മൗത്ത്ഫീൽ മെച്ചപ്പെടുത്തുന്നു

ചായയിൽ ഉപ്പ് ചേർക്കുമ്പോൾ ചായയ്ക്ക് റിച്ച്നെസ്സും നല്ല ടെക്സ്ച്ചറും ലഭിക്കും. ഇത് വായയിൽ മെച്ചപ്പെട്ട ഫീൽ നൽകാൻ സഹായിക്കും.

';

ദഹനം

ഉപ്പ് ഉമിനീരിൻ്റെ ഉൽപ്പാദനം കൂട്ടുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. ഉപ്പിട്ട ചായ ദഹനസംബന്ധമായ അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു.

';

ഇലക്ട്രോലൈറ്റ്

ചായയിൽ ഉപ്പിട്ട് കുടിക്കുമ്പോൾ വിയർപ്പിലൂടെയും നിർജ്ജലീകരണത്തിലൂടെയും നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകളെ വീണ്ടും നിറയ്ക്കാൻ സഹായിക്കുന്നു. ഇതോടെ ഇത് കുടിക്കുന്ന ആളിന് ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story