അറിയാതെ പോകരുത് ഈ ഗുണങ്ങൾ; കണ്ണിനും ചർമ്മത്തിനുമെല്ലാം ഈ കുഞ്ഞനില ബെസ്റ്റാ...
കറിവേപ്പിലയിൽ അടങ്ങിയ വിറ്റാമിൻ ബി മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും അകാല നരയെ തടയുകയും ചെയ്യുന്നു.
ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ എ, ബി, സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
കറിവേപ്പിലയിലെ വിറ്റാമിൻ ഇ പോലുള്ള പോഷകങ്ങൾ ചർമ്മത്തെ പോഷിപ്പിക്കുകയും ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
ആൻ്റിഓക്‌സിഡൻ്റുകൾ നിറഞ്ഞ കറിവേപ്പില ചീത്ത കൊളസ്‌ട്രോൾ രൂപപ്പെടുന്ന കൊളസ്‌ട്രോളിൻ്റെ ഓക്‌സിഡേഷൻ തടയുന്നു.
കറിവേപ്പില വിറ്റാമിൻ എയുടെ നല്ല ഉറവിടമാണ്. പതിവായി കറിവേപ്പില കഴിക്കുന്നത് തിമിരം പോലുള്ള അവസ്ഥകളെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു.
കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ശരീരത്തെ വിഷാംശം ഇല്ലാതാക്കുകയും അതിലൂടെ കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.