കാപ്പി ശരീരത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്. ശരീരഭാരം കുറയ്ക്കുക മുതൽ ചർമ്മ സംരക്ഷണത്തിന് വരെ കാപ്പി വളരെ മികച്ചാതാണ്.

';

ഔഷധ ഗുണങ്ങൾ

കാപ്പി ഒരു പാനീയം മാത്രമല്ല, വിവിധ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കാപ്പി. ചർമത്തിന്റെ ഭംഗിയും ഗുണവും വർധിപ്പിക്കാനും യുവത്വം നിലനിർത്താനും കാപ്പി ഇങ്ങനെ ഉപയോഗിക്കാം

';

ചർമ്മത്തിന് കാപ്പി

നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകാൻ കോഫി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വളരെ ലളിതമായ ചില ടിപ്സുകൾ ഇതാ.

';

കാപ്പി ഫേസ് മാസ്ക്

കാപ്പി വെള്ളത്തിൽ കലർത്തി ഒരു കോഫി മാസ്ക് തയ്യാറാക്കാം. ചർമ്മത്തെ ശുദ്ധീകരിക്കാനും മിനുസപ്പെടുത്താനും ഇത് വളരെ നല്ലതാണ്. കാപ്പി അഴുക്കും മലിനീകരണവും ഇല്ലാതാക്കുന്നതോടൊപ്പം ചർമ്മത്തിന് തിളക്കവും നൽകുന്നു.

';

കാപ്പി & നാരങ്ങ മാസ്ക്

നിങ്ങളുടെ മുഖം തിളങ്ങാൻ ഫേസ് മാസ്‌കായി കാപ്പിയും നാരങ്ങയും ഉപയോഗിക്കുക. കാപ്പിപ്പൊടിയിൽ അൽപം ചെറുനാരങ്ങ ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂർ കുതിർത്ത ശേഷം കഴുകി കളയുക. ഏതെങ്കിലും മോയ്സ്ചറൈസർ ഉപയോഗിച്ച് പിന്തുടരുക

';

കാപ്പി & തേന്

മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാണെങ്കിൽ, കാപ്പിയും തേനും മിക്‌സ് ചെയ്താൽ ചർമ്മത്തിന്റെ വരൾച്ച മാറും. തേൻ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. കാപ്പി ചർമ്മത്തിലെ മാലിന്യങ്ങളെ ശുദ്ധീകരിക്കുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു

';

കാപ്പി സ്ക്രബ്

വെളിച്ചെണ്ണയോ പനീറോ കാപ്പിപ്പൊടിയുമായി യോജിപ്പിച്ച് മുഖത്ത് നന്നായി പുരട്ടി സ്‌ക്രബ്ബായി ഉപയോഗിക്കുക.

';

VIEW ALL

Read Next Story