വെള്ളരിക്ക കഴിച്ചോളൂ, ആരോഗ്യ ഗുണങ്ങൾ ഏറെ..!
വെള്ളരിയിൽ 96 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തില്‍ ജലാംശം നില നിര്‍ത്താൻ പറ്റുന്ന ഒന്നാണ് വെള്ളരിക്ക. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ വെള്ളരിക്കയുടെ ജ്യൂസിനു കഴിയും. വെള്ളരിക്കയിൽ വൈറ്റമിന്‍ കെ, സി, എ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ബി 1, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ്, വിറ്റാമിൻ സി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം, മഗ്നീഷ്യം, ഡയറ്ററി ഫൈബർ എന്നിവയെല്ലാം വെള്ളരിക്കയിൽ ധാരാളമായിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
വെള്ളരി കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ വയറിനെ തണുപ്പിക്കാൻ കഴിയും. വെള്ളരിക്കയിൽ ലയിക്കുന്ന നാരുകൾ നമ്മുടെ ദഹനത്തെ സഹായിക്കും. കൂടാതെ വെള്ളരിയിൽ ഉയർന്ന അളവിൽ വെള്ളം ഉള്ളതിനാൽ അവ മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
വെള്ളരിക്കയിൽ കലോറി കുറവാണ് കൂടാതെ ഇതിൽ 96% വെള്ളവും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വെള്ളരിക്കയിൽ 15.5 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. വെള്ളരിക്കയിൽ ജലാംശം കൂടുതലും കലോറി കുറവുമാണ് ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള ഫൈബർ വൻകുടൽ കാൻസറിനെ ചേര്ക്കുന്നു. വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന കുക്കുർബിറ്റാസിനിൽ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്.
വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള സിലിക്ക മുടിയുടെയും നഖത്തിന്റെയും സംരക്ഷണത്തിന് അത്യുത്തമമാണ്. ഇവ നഖങ്ങളെ ശക്തിപ്പെടുത്താനും പൊട്ടുന്നത് തടയാനും സഹായിക്കും.
വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ നമ്മുടെ വായിലെ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കും.