മത്തങ്ങക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇവ വിട്ട് മാറാത്ത രോഗങ്ങൾ അകറ്റുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കലോറി വളരെ കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മത്തങ്ങയിലുള്ള വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.
ഇവയിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ചർമ്മത്തിലെ ചുളിവുകളും അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന കേടുപാടുകളും തടഞ്ഞ് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.
മത്തങ്ങയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. പ്രമേഹരോഗികൾക്ക് ഇവ വളരെ ഗുണകരമാണ്.
മത്തങ്ങ ഒരു നേരം കഴിക്കുന്നത് ബാക്ടീരിയ കൊണ്ടുള്ള അണുബാധകൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.