വെണ്ണ അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണ്. മെച്ചപ്പെട്ട ജീവിതശൈലിക്കായി വെണ്ണയ്ക്ക് പകരം ഉപയോ​ഗിക്കാവുന്ന ആരോ​ഗ്യകരമായ ബദലുകൾ ഇതാ.

';

ഒലിവ് ഓയിൽ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമായ ഒലിവ് ഓയിൽ പച്ചക്കറികളും മാംസവും വഴറ്റുന്നതിന് വെണ്ണയ്ക്ക് പകരമായി ഉപയോഗിക്കാം.

';

അവക്കോഡോ

അവോക്കാഡോയിൽ ഹൃദയാരോഗ്യത്തിന് ​ഗുണം ചെയ്യുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇവ വെണ്ണയ്ക്ക് നല്ലൊരു പകരക്കാരനാണ്.

';

ഗ്രീക്ക് യോ​ഗർട്ട്

മഫിനുകൾ, പാൻകേക്കുകൾ, ഡ്രെസ്സിം​ഗുകൾ എന്നിവയ്ക്ക് വെണ്ണയ്ക്ക് പകരം ഗ്രീക്ക് യോ​ഗർട്ട് ഉപയോഗിക്കാം. ഇതിൽ കൊഴുപ്പ് കുറവും പ്രോട്ടീനും കാത്സ്യവും കൂടുതലുമാണ്.

';

വെളിച്ചെണ്ണ

പാചകം ചെയ്യാനും ബേക്കിം​ഗ് ചെയ്യാനും ടോസ്റ്റിൽ പരത്താനും വെണ്ണയ്ക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കാം. ഇവയ്ക്ക് സവിശേഷമായ രുചിയും മികച്ച വാസനയുമുണ്ട്.

';

നട്ട് ബട്ടർ

ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ നിലക്കടല, ബദാം, കശുവണ്ടി തുടങ്ങിയ നട്ട് ബട്ടർ പരീക്ഷിക്കാം. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണിവ.

';

നെയ്യ്

വെണ്ണയ്ക്ക് പകരമായി നെയ്യ് ഉപയോ​ഗിക്കുന്നത് നല്ലതാണ്. നെയ്യ് ആരോഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്.

';

ഹമ്മുസ്

ടോസ്റ്റിൽ പുരട്ടുവാനോ, നാച്ചോസും മറ്റും മുക്കി കഴിക്കുവാനോ വെണ്ണയ്ക്ക് പകരം ഹമ്മുസ് പരീക്ഷിക്കാവുന്നതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story