എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കുന്ന പഴങ്ങൾ ഇവയാണ്
ശരീരത്തിൽ കൊളസ്ട്രോൾ വർധിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
ചീത്ത കൊളസ്ട്രോളിൻറെ അളവ് കുറച്ച് ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഫലമാണ് തണ്ണിമത്തൻ.
കിവി കഴിക്കുന്നത് നല്ല കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കും.
നല്ല കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നതും ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നവുമാണ് അവോക്കാഡോ.
ഓറഞ്ച് പതിവായി കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ സഹായിക്കും.
പോഷകങ്ങളാൽ സമ്പന്നവും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതുമായ വേനൽക്കാല പഴമാണ് പപ്പായ.
എച്ച്ഡിഎൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ നല്ലൊരു സ്രോതസാണ് പീച്ച്.