മണി പ്ലാന്റ് നടുവാന്‍ പറ്റിയ ദിശയും ദിവസവും ഏതാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമർശമുണ്ട്, അവ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശുഭകരമായികണക്കാക്കപ്പെടുന്നു.
ചില ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ പുരോഗതിയുടെ വഴി തുറക്കുകയും വീട്ടില്‍ സമ്പത്തും ഐശ്വര്യവും വന്നു ചേരുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ചെടിയാണ് മണി പ്ലാന്റ്. ഇത് സമ്പത്തും ഭാഗ്യവും നല്‍കും എന്ന് പറയപ്പെടുന്നു.
മണി പ്ലാന്റ് പോസിറ്റീവ് എനർജിയെ ആകര്‍ഷിക്കുന്നു. വീട്ടിലും ഓഫീസിലും മറ്റും മണി പ്ലാന്റ് വളര്‍ത്തുന്നത് ശുഭകരമായി കരുതുന്നു.
മണി പ്ലാന്റ് നടാന്‍ ഏറ്റവും ഉചിതമായ ദിവസം വെള്ളിയാഴ്ചയാണ്.
മണി പ്ലാന്റ് നഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉചിതം. മോഷ്ടിച്ച് മണി പ്ലാന്റ് നട്ടുപിടിപ്പിക്കുക എന്ന വലിയ തെറ്റ് ഒഴിവാക്കുക.
മണി പ്ലാന്റ് തെക്ക് കിഴക്ക് കോണിൽ വയ്ക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കുന്നു.
ബാൽക്കണിയിലോ പൂജാമുറിയിലോ മറ്റേതെങ്കിലും മുറിയിലോ മണി പ്ലാന്റ് നടുക, എന്നാൽ വീടിന് പുറത്ത് നടുന്നത് കഴിവതും ഒഴിവാക്കുക.
മണി പ്ലാന്റിന്റെ വള്ളികള്‍ എപ്പോഴും മുകളിലേക്ക് നിലകൊള്ളുന്ന വിധത്തിൽ വേണം വളര്‍ത്തുവാന്‍ എന്ന കാര്യം ശ്രദ്ധിക്കുക.