മുളപ്പിച്ച പയർ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വിവിധ തരത്തിലുള്ള ആരോഗ്യ സംരക്ഷണം നൽകും
പയർ മുളപ്പിക്കുമ്പോൾ അതിലെ പോഷക ഗുണങ്ങൾ ഇരട്ടിക്കുകയാണ് ചെയ്യുന്നത്
ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം, അയൺ, ഒമേഗ3 എന്നിവ ധാരാളം മുളപ്പിച്ച പയറിൽ അടങ്ങിയിട്ടുണ്ട്
മുളപ്പിച്ച പയർ കഴിക്കുന്നത് ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുന്നു
മുളപ്പിച്ച പയറിൽ എ, സി എന്നിവയുണ്ട്. രോഗപ്രതിരോധ ശേഷിയ്ക്ക് ഇവ സഹായിക്കുന്നു
ഭാരം കുറയ്ക്കാനും നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വയർ നിറഞ്ഞ തോന്നലുണ്ടാക്കും
ചർമ്മത്തിന് തിളക്കം നൽകുന്നതിനും മുഖക്കുരു മറ്റ് ചർമ്മ രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണത്തിനും മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണ്
കണ്ണിന്റെ ആരോഗ്യത്തിന് മുളപ്പിച്ച പയറിലുള്ള വിറ്റാമിൻ എ ഉത്തമമാണ്. പ്രമേഹ രോഗികൾക്കും ചെറുപയർ ധൈര്യമായി കഴിക്കാം