Bone Health: എല്ലുകളുടെ ആരോ​ഗ്യം

നടുവേദനയും സന്ധിവേദനയുമൊക്കെ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. അതിനാൽ എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാൽസ്യം അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഏതൊക്കെയെന്ന് നോക്കാം.

';

ബദാം

ബദാമിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്. എല്ലുകളുടെ ആരോ​ഗ്യത്തിന് ദിവസവും ബദാം കഴിക്കാം.

';

ഡ്രൈ ഫി​ഗ്

ഉണങ്ങിയ അത്തിപ്പഴത്തിൽ ആവശ്യമായ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

';

ഹെയ്സൽനട്ട്സ്

അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഹെയ്സൽനട്ട്സ്. കാൽസ്യം അടങ്ങിയ ഹെയ്സൽനട്ട്സിൽ കലോറി കുറവായതിനാൽ ശരീരഭാരം വർധിക്കാതിരിക്കാൻ സഹായിക്കും. ഇത് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കഴിയും.

';

പിസ്ത

കാൽസ്യത്തിന്റെ മറ്റൊരു വലിയ ഉറവിടമാണ് പിസ്ത. ദിവസവും ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്താവുന്നതാണ്. നിങ്ങളുടെ പ്രതിദിന കാൽസ്യത്തിന്റെ 10 ശതമാനം പിസ്തയിൽ നിന്ന് ലഭിക്കും.

';

വാൽനട്ട്സ്

ഡയറ്റിൽ ചേർക്കേണ്ട മറ്റൊരു കാൽസ്യം അടങ്ങിയ ഭക്ഷണമാണ് വാൽനട്ട്. നമ്മുടെ രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും അവയിൽ അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story