ശരീരത്തലെ അനിയന്ത്രിതമായ കോശവളർച്ചുണ്ടാകുന്ന രോഗാവസ്ഥയാണ് ക്യാൻസർ. ആദ്യഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താൻ സാധിച്ചാൽ ഈ രോഗത്തെ തടയാൻ സാധിക്കും.
അതോടൊപ്പം ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ കൊണ്ടുവന്നാൽ, ഒരു ഘട്ടം വരെ ക്യാൻസർ സാധ്യത തടയാൻ സാധിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം
ബെറികളിൽ ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കും
ക്രൂസിഫസ് പച്ചക്കറികളായ ബ്രോക്കോളി, കോളിഫ്ളവർസ, കാബേജ് എന്നിവയിൽ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയിലുള്ള അലിസിൻ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാനും ട്യൂമർ രൂപീകരണം തടയാനും സാധിക്കുന്നതാണ്
ചീരയിൽ ധാരാളം വൈറ്റമിനുകളും ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിട്ടുണ്ട്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും
മഞ്ഞൾ പ്രകൃതിദത്തമായി ഒരു ഔഷധസസ്യമാണ്. ഇതിൽ കുര്‍ക്കുമിൻ അടങ്ങിട്ടുണ്ട്. അത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കും
സിട്രസ് പഴങ്ങളായ ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയവയില വിറ്റാമിൻ സി, ഫോളേറ്റ്, കാത്സ്യം എന്നിവ സ്തനാർബുദ സാധ്യതയെ കുറയ്ക്കാൻ സഹായിക്കും
തക്കാളിയിലെ ലൈക്കോപ്പീൻ ക്യാൻസർ കോശങ്ങൾ വളരുന്നത് തടയാൻ സഹായിക്കും
ഡിസ്ക്ലെമർ : ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക.