ഒരു മനുഷ്യനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. പ്രഭാതത്തിൽ നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ഒരു ദിവസത്തെ മുഴുവൻ ഊർജ്ജത്തെ ആശ്രയിക്കുന്നത്. അതിൽ പ്രഭാതത്തിലെ ഭക്ഷണം എപ്പോഴും ആരോഗ്യകരവും പോഷകസമ്പുഷ്ടവും ആയിരിക്കണം.
പലരുടേയും ഒരു രീതിയാണ് രാലിലെ മധുര പലഹാരങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, കേക്കുകൾ, കുക്കികൾ എന്നിവ കഴിക്കുന്നത്. എന്നാൽ ഇത് ശരീരത്തിന് വളരെയേറെ ദോഷകരമാണ്.
ദീർഘകാലം കേടാകാതിരിക്കുന്നതിന് വേണ്ടി രാസവസ്തുക്കൾ കലർത്തി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
പ്രഭാത്തിൽ ജ്യൂസുകൾ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ അമിതമായി പഞ്ചസാര ചേർത്ത ജ്യൂസുകൾ രാവിലെ കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു.
തൈര് പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഇന്ന് മാർക്കറ്റിൽ പലതരത്തിലുള്ള തൈരുകൾ ലഭ്യമാണ്. അവയിലൊന്നാണ് മധുരമുള്ള തൈര്. ഇതൊരിക്കലും പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത് നല്ലതല്ല.
പ്രഭാതത്തിൽ അസംസ്കൃത രീതിയിൽ സംസ്കരിച്ച സോസേജ് പോലുള്ള മാംസം കഴിക്കുന്നത് ഒട്ടും നല്ലതല്ല. പൂരിത കൊഴുപ്പും സോഡിയവും അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിന് ഒട്ടും നല്ലതല്ല.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അചിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഇവ പിനതുടരുന്നതിന് മുമ്പായി വൈദ്യോപദേശം സ്വീകരിക്കുക. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.