വെറും വയറ്റിൽ ഏലക്ക വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഏലയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുമുണ്ട്.
ദിവസവും രാവിലെ വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭിക്കും...
വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സൂപ്പറാണ്. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അസിഡിറ്റിയെ തടയാനും ഇത് സഹായിക്കും
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഏലക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ ദിവസവും ഏലയ്ക്ക വെള്ളം കുടിക്കുക
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്കാ വെള്ളം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കും
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക വെള്ളം കിടുവാണ്
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ചില ക്യാന്‍സര്‍ സാധ്യതകളെ തടയും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക സൂപ്പർ
ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാൻ നല്ലതാണ്. ഭക്ഷണത്തിന് ശേഷം ഏലയ്ക്ക വെള്ളം കുടിക്കുന്നത് വായ്നാറ്റം ഒഴിവാക്കാന്‍ സഹായിക്കും