Carom Seeds Benefits: ചെറിയ ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം നമ്മുടെ വീട്ടില്‍ തന്നെ ലഭ്യമാണ്. ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം.
അയമോദകം ആർക്കും അപരിചതമായ ഒന്നല്ല, പഴമക്കാര്‍ പറയുന്നതനുസരിച്ച്പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്‍റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിയ്ക്കും ഉത്തമമാണ്.
രാത്രിയിൽ അയമോദകം ഇട്ട് തിളപ്പിച്ച ചെറുചൂടുള്ള വെള്ളം കുടിയ്ക്കുന്നത് നിങ്ങൾക്ക് ധാരാളം ഗുണങ്ങൾ നല്‍കും. മഞ്ഞുകാലത്തും ഇത് ഏറെ നല്ലതാണ്. ഈ വെള്ളം ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ്.
പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ അയമോദകത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും കാണപ്പെടുന്നു,
ദഹനത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അയമോദകം. അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും മാറും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അയമോദകം ഇല്ലാതാക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അയമോദകം ഉത്തമമാണ്. അയമോദകം പൗഡർ കഴിയ്ക്കുന്നത് ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നു.
നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ദിവസവും രാത്രി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം, അയമോദകം ഉറക്കമില്ലായ്മയെ ഇല്ലാതാക്കുന്നു. ഇത് സമ്മർദ്ദം അകറ്റാനും ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നത് വഴി ആരോഗ്യവും മികച്ചതാകുന്നു.
അയമോദകം മെറ്റബോളിസം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. അയമോദകം കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും. നിങ്ങൾ ദുർബലരോ മെലിഞ്ഞവരോ ആണെങ്കിൽ, അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.