Carrot Benefits

ദിനവും ഒരു കാരറ്റ്... ഗുണങ്ങൾ നിരവധി!

';

Carrot Health Benefits

ദിവസവും ഒരു കാരറ്റ് ശീലമാക്കി കൊള്ളൂ... ഗുണങ്ങൾ ഞെട്ടിക്കും. കാരറ്റിൽ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

Carrot For Eyesight

ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം ​തട്ടി കണ്ണിലെ കോശങ്ങളെ നശിക്കാതെ തടയുന്നു. നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും സൂപ്പർ ​

';

Carrot For Weight Loss

ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർ ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുക. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റിൽ അടങ്ങിയിട്ടുണ്ട്.

';

Carrot For Digestion

നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിനും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താനും സഹായിക്കും

';

Carrot For Cholesterol

അനാരോഗ്യകരമായ രീതിയിൽ ​കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ തടയും

';

Carrot For Nails

ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ കിടുവാണ്

';

Carrot For Skin

കാരറ്റിന് നിറം നൽകുന്ന ബീറ്റ കരോട്ടിനിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ​ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകൾ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്

';

Carrot Improve Immunity

വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കും

';

Carrot For BP Regulation

കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സഹായിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും.

';

VIEW ALL

Read Next Story