ചാണക്യ നീതി; ആർക്കുവേണ്ടിയും ഇക്കാര്യങ്ങൾ വിട്ടുകളയരുത്, പിന്നീട് ദു:ഖിക്കേണ്ടി വരും!
മികച്ച പണ്ഡിതനും എല്ലാ വിഷയങ്ങളും അറിവുള്ള മഹാ ജ്ഞാനിയുമായിരുന്നു ചാണക്യന്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്.
മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെടുന്ന ഒരാള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ സന്തോഷിക്കാന്‍ കഴിയില്ലെന്ന് ചാണക്യ നീതി എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം പറയുന്നു. മെച്ചപ്പെട്ട ജീവിതത്തിന് ഇത്തരം ചാണക്യന്റെ തന്ത്രങ്ങള്‍ വളരെ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
ജീവിതത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും എന്തിനുവേണ്ടിയും ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
മറ്റ് കാര്യങ്ങള്‍ക്കായി നിങ്ങളുടെ സൗഹൃദം ഒരിക്കലും ത്യജിക്കരുതെന്നും ചാണക്യന്‍ ഉപദേശിക്കുന്നു. അതുപോലെ വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുതെന്നും അദ്ദേഹം പറയുന്നു. ആടിനും കടുവയ്ക്കും പാമ്പിനും ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് നിങ്ങളുടെ സൗഹൃദവും.
അറിവ് നേടാനുള്ള അവസരങ്ങള്‍ ത്യജിക്കരുതെന്ന് ചാണക്യന്‍ പറയുന്നു. അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് നേടാന്‍ ശ്രമിക്കണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശക്തിയായി അറിവ് മാറും. ഒരു രാജാവിന് സ്വന്തം രാജ്യത്ത് മാത്രമേ ബഹുമാനം ലഭിക്കൂ. എന്നാല്‍ ഒരു പണ്ഡിതന് ഏത് നാട്ടില്‍ ചെന്നാലും ബഹുമാനം ലഭിക്കും.
നിങ്ങള്‍ ഒരിക്കലും അഭിമാനം വിട്ട് കളിക്കരുത്. എപ്പോഴും സമ്പത്തിന് മുകളിലായിരിക്കണം നിങ്ങളുടെ അഭിമാനം. അഭിമാനം വിട്ട് പണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് വലിയ മണ്ടത്തരമാണെന്നും സ്വാര്‍ത്ഥ ലാഭത്തിനായി അഭിമാനം മറക്കരുതെന്നും ചാണക്യൻ ഓർമിപ്പിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ച ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും തോല്‍വി നേരിടേണ്ടി വരില്ല. നിങ്ങള്‍ക്ക് വിജയിക്കണമെങ്കിൽ, മറ്റുള്ളവരുടെ അനുഭവങ്ങള്‍ അറിയാന്‍ ശ്രമിക്കണമെന്നും അത്തരം അവസരങ്ങൾ പാഴാക്കരുതെന്നും അദ്ദേഹം പറയുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.