Chanakya Niti

ലോകത്തെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യ ചാണക്യൻ. ജീവിതത്തിൽ എങ്ങനെ വിജയം കൈവരിക്കാമെന്ന് ചാണക്യൻ നമ്മെ പഠിപ്പിക്കുന്നു.

Zee Malayalam News Desk
Oct 11,2024
';

പാഠങ്ങൾ

ചാണക്യന്റെ അഭിപ്രായത്തില്‍, ഗുണങ്ങളില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല. ഒരു ചെറിയ ഉറുമ്പിന് പോലും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ചില പാഠങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

';

പക്ഷികൾ

അത്തരത്തിൽ വിജയത്തിന്റെ പാതയില്‍ പാഠപുസ്തകമാക്കാവുന്ന ചില പക്ഷികളെ പരിചയപ്പെടാം...

';

കാക്ക

കാക്ക എപ്പോഴും ജാഗ്രതയോടെ ഇരിക്കുന്നതുപോലെ മനുഷ്യനും എപ്പോഴും ജാഗ്രത പാലിക്കണം. കാക്ക അതിന്റെ ഭക്ഷണത്തിനായി മടിക്കാതെ ആരെയും ഭയപ്പെടാതെ നിരന്തരമായി പരിശ്രമിക്കുന്നു. അതുപോലെ നമ്മുടെ ആവശ്യങ്ങൾക്കായി നാമും തളരാതെ പരിശ്രമിക്കണം.

';

കൊക്ക്

കൊക്ക് ഇരപിടിക്കാൻ അതിന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നന്നായി നിയന്ത്രിക്കുന്നു. നിങ്ങളുടെ വിജയത്തിനായി ഇന്ദ്രിയങ്ങളെ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്നും നിങ്ങള്‍ നിങ്ങളുടെ ജോലി ഏകാഗ്രതയോടെ ചെയ്താല്‍ തീര്‍ച്ചയായും വിജയം കൈവരിക്കുമെന്നും ചാണക്യൻ പറയുന്നു.

';

കോഴി

അലസത ശത്രുവിനെപ്പോലെയാണ്. സൂര്യോദയത്തിന് മുമ്പ് എഴുന്നേല്‍ക്കുന്നതിന്റെ ഗുണം കോഴിയില്‍ നിന്ന് പഠിക്കണം. കോഴി ഭക്ഷണം പങ്കിട്ട് കഴിക്കുകയും എതിരാളികളുമായി മത്സരിക്കുകയും ചെയ്യുന്നു. അതുപോലെ സ്വന്തം അവകാശങ്ങള്‍ക്കായി പിന്നോട്ട് പോകാതെ ധൈര്യത്തോടെ പോരാടണം.

';

മൃഗങ്ങൾ

പക്ഷികൾ മാത്രമല്ല, ജീവിതത്തിൽ മനുഷ്യർക്ക് പാഠപുസ്തകമാക്കാവുന്ന മൃഗങ്ങളും നമുക്ക് ചുറ്റുമുണ്ട്.

';

സിംഹം

സിംഹം പിടിച്ച ഇര ഒരിക്കലും രക്ഷപ്പെടില്ല. ഇത് സിംഗത്തിന്റെ ഒരു ഗുണമാണ്. അത് നിങ്ങളും പഠിക്കണം. ജോലി ചെറുതായാലും വലുതായാലും അത് ഏറ്റെടുത്തുകഴിഞ്ഞാല്‍ ഒരിക്കലും അതില്‍ നിന്ന് പിന്നോട്ട് പോകരുത്. പൂര്‍ണ്ണ സമര്‍പ്പണത്തോടെയും കഴിവോടെയും അത് ചെയ്ത് തീര്‍ക്കണം.

';

കഴുത

എത്ര ക്ഷീണിച്ചാലും ഭാരം ചുമക്കുക, ചുറ്റുപാടുകളെ പറ്റി ചിന്തിക്കാതെ എപ്പോഴും സംതൃപ്തിയോടെ നീങ്ങുക. ഈ കാര്യങ്ങള്‍ കഴുതയില്‍ നിന്ന് പഠിക്കാം. ഈ ഗുണങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുന്ന വ്യക്തി എപ്പോഴും എല്ലാ ജോലികളിലും വിജയിക്കുമെന്ന് ചാണക്യന്‍ പറയുന്നു.

';

VIEW ALL

Read Next Story