ജീവിതത്തിലെ ചെറിയ തെറ്റുകൾ നിങ്ങളെ വിജയത്തിൽ നിന്നും അകറ്റും. അതിനാൽ ജീവിത വിജയത്തിന് ചാണക്യൻ നൽകുന്ന ചില മാർഗ നിർദ്ദേശങ്ങളിതാ....
നാം കഴിക്കുന്ന ഭക്ഷണത്തിന് നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ചിന്തകളെ സന്തുലിതമാക്കാൻ ശരിയായ ഭക്ഷണം കഴിക്കണെമെന്നാണ് ചാണക്യവചനം.
മനുഷ്യജീവിതത്തിൽ പണം വലിയ സ്വാധീനം ചെലുത്തുന്നു. പണം അതിന്റെ മൂല്യവും ആവശ്യവും മനസ്സിലാക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രം നൽകുക.
ദയ പോലെ പുണ്യവും നിയന്ത്രിത മനസ്സും ഉള്ളത് പോലെ വേറൊരു തപസ്സില്ല. അതു പോലെ അത്യാഗ്രഹത്തെക്കാൾ മോശമായ രോഗവുമില്ലെന്നാണ് ചാണക്യ വചനം.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നാണ് അറിവ്. കാഴ്ചയിൽ എത്ര സുന്ദരന്മാരായാലും അറിവില്ലെങ്കിൽ എല്ലാം നിഷ്ഫലമാണെന്ന് ചാണക്യൻ പറയുന്നു.
കഠിനധ്വാനത്തിലൂടെ അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കാൻ കഴിയും. കഠിനധ്വാനമാണ് ജീവിതത്തിന്റെ അടിസ്ഥാന മന്ത്രം.
എല്ലാ സാഹചര്യത്തിലും കണ്ണും കാതും തുറന്ന് സൂക്ഷിക്കുന്ന വ്യക്തി ജീവിതത്തിൽ പരാജയം നേരിടില്ല. സാഹചര്യം കണ്ടറിഞ്ഞ് പ്രവർത്തിക്കണമെന്ന് ചാണക്യൻ പഠിപ്പിക്കുന്നു.
മനുഷ്യനെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആത്മവിശ്വാസമാണ്. ഒരു വ്യക്തിയെ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടുത്താൻ ആത്മവിശ്വാസം അനുവദിക്കില്ല.