രോഗപ്രതിരോധ ശേഷി

വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കുന്നു.

';

ഫൈബർ

പപ്പായയിൽ പഞ്ചസാര കുറവാണെങ്കിലും നാരുകൾ കൂടുതലാണ്. പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.

';

ഹൃദയാരോഗ്യം

ഫൈബര്‍, പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാൽ സമ്പന്നമാണ് പപ്പായ. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

';

ദഹന പ്രക്രിയ

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്.

';

ശരീര വീക്കം

പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിധ്യം ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും പ്രകൃതിദത്ത വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

';

കാഴ്ച ശക്തി

പപ്പായയിൽ അടങ്ങിയിട്ടുള്ള ല്യൂട്ടിൻ, സിയാക്സാന്തിൻ, വിറ്റാമിൻ ഇ എന്നിവ കണ്ണുകൾക്ക് ഗുണകരമാണ്. മാക്യുലർ ഡീജനറേഷൻ തടയാനും ഇവ സഹായിക്കും.

';

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിന് പപ്പായ ഉത്തമമാണ്. പപ്പായയിലുള്ള വിറ്റാമിൻ എ തലയോട്ടിയിൽ സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം കാക്കുന്നു.

';

ചർമ്മസംരക്ഷണം

പപ്പായയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, വിറ്റാമിൻ C എന്നിവ ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ മാറ്റി വാർധ്യക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story