Chanakya Niti

ഇനി ജീവിതം മാറും! അറിയാതെ പോകരുത് ഈ ചാണക്യ തന്ത്രങ്ങൾ‌...

Zee Malayalam News Desk
Nov 02,2024
';

ചാണക്യൻ

ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു.

';

ചാണക്യനീതി

ചാണക്യൻ എഴുതിയ തത്വങ്ങളുടെ ഒരു സമാഹാരമാണ് ചാണക്യനീതി. ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം നേടാൻ ഈ തത്വങ്ങൾ സഹായിക്കുന്നു.

';

സൗഹൃദം

എല്ലാ സൗഹൃദത്തിന് പിന്നിലും ഒരു ചെറിയ സ്വാർത്ഥ താൽപര്യമെങ്കിലും ഉണ്ടാകും. സ്വാർത്ഥ താൽപര്യമില്ലാത്ത സൗഹൃദമില്ല എന്നത് കയ്പ്പുള്ള ഒരു സത്യമാണ്.

';

തെറ്റ്

മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നാണ് പഠിക്കേണ്ടത്. കാരണം നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ അതെല്ലാം സ്വയം ചെയ്യാൻ കഴിയുകയില്ല.

';

മൂന്ന് ചോദ്യങ്ങൾ

ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്നു ചോദ്യങ്ങൾ സ്വയം ചോദിക്കണം. ഞാൻ എന്തിന് വേണ്ടി ഇത് ചെയ്യുന്നു? എന്തായിരിക്കും ഇതിന്റെ ഫലം? ഞാൻ ഇതിൽ വിജയിക്കുമോ? ഈ മൂന്ന് ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കിട്ടിയാൽ മാത്രമേ നിങ്ങൾക്ക് മുന്നോട്ട് പോകാവൂ.

';

ഭയം

നിങ്ങൾ ഒരു കാര്യം ചെയ്യാൻ തുടങ്ങിയാൽ തോറ്റുപോകുമെന്ന ഭയമാണ് ആദ്യം ഒഴിവാക്കേണ്ടത്.

';

നന്മ

കാറ്റുള്ള ദിശയിൽ മാത്രമേ പൂവുകളുടെ സു​ഗന്ധം ഉണ്ടാവുകയുള്ളൂ. എന്നാൽ ഒരാൾ ചെയ്യുന്ന നന്മ എല്ലാ ദിശകളിലേക്കും വ്യാപരിക്കും.

';

വിദ്യാഭ്യാസം

വിദ്യാഭ്യാസമാണ് ഏറ്റവും നല്ല സുഹൃത്ത്. വിദ്യ അഭ്യസിച്ചവനെ എല്ലാവരും ബഹുമാനിക്കും. അത് യുവത്വത്തെയും സൗന്ദര്യത്തെയും പോലും തോൽപ്പിക്കുന്നു.

';

ദൈവം

ദൈവം വി​ഗ്ര​ഹങ്ങളിൽ അല്ല കുടികൊള്ളുന്നത്. നിങ്ങളുടെ വികാരങ്ങളാണ് നിങ്ങളുടെ ദൈവം. നിങ്ങളുടെ ആത്മാവാണ് യഥാർത്ഥ ക്ഷേത്രം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story