ചാണക്യ നീതി; ജീവിതത്തിൽ ഈ കാര്യങ്ങൾ ലഭിക്കണമെങ്കിൽ അധ്വാനം മാത്രമല്ല, ഭാഗ്യം കൂടി വേണം!
പുരാതന ഭാരതത്തിലെ ഏറ്റവും മികച്ച തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ചാണക്യന്റെ നയങ്ങള്‍ ഇന്നത്തെക്കാലത്തും ഏറെ പ്രസക്തമാണ്.
ചാണക്യനീതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രശ്നങ്ങള്‍ ഒഴിവാക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും സാധിക്കും.
എത്ര ശ്രമിച്ചാലും ചില കാര്യങ്ങളില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ കിട്ടാറില്ല. അതിനുള്ള പ്രധാന കാരണം നമ്മുടെ ഭാഗ്യം നമ്മുടെ പക്ഷത്തല്ല എന്നതാണ്. ഭാഗ്യം കൊണ്ട് മാത്രം നമുക്ക് ലഭിക്കുന്ന ചില കാര്യങ്ങളുണ്ട്. ചില കാര്യങ്ങള്‍ നമ്മൾ ജനിക്കുന്നതിന് മുമ്പ്, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് തീരുമാനിക്കപ്പെടുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ജനനത്തിനു മുമ്പുതന്നെ വിധിയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ആയുസ്സ് അവന്റെ ജനനത്തിനു മുമ്പുതന്നെ നിശ്ചയിച്ചിട്ടുണ്ട്. ആര് എത്ര ശ്രമിച്ചാലും, എത്ര പണം ചെലവഴിച്ചാലും എഴുതപ്പെട്ട അവന്റെ ആയുസ്സ് മാറ്റാന്‍ സാധിക്കില്ല.
ഒരു വ്യക്തി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. അവന്റെ ജീവിതത്തില്‍ വരുന്ന എല്ലാ പ്രവൃത്തികളും ഇതിനകം എഴുതപ്പെട്ടിട്ടുണ്ട്. അത് അവന്‍ ആഗ്രഹിച്ചാലും മാറ്റാന്‍ സാധിക്കില്ലെന്ന് ചാണക്യൻ പറയുന്നു.
ഒരു മനുഷ്യന് അവന്റെ ജീവിതകാലത്ത് എന്ത് സമ്പത്ത് ഉണ്ടായിരിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. ഒരു വ്യക്തി എത്ര ശ്രമിച്ചാലും, എത്രമാത്രം പരിശ്രമിച്ചാലും അയാള്‍ക്ക് അവന്റെ വിധിയില്‍ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് ചാണക്യൻ പറയുന്നു.
ഒരാള്‍ക്ക് അവന്റെ വിധിയില്‍ എഴുതിയിരിക്കുന്നത്ര അറിവ് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ചാണക്യന്‍ പറയുന്നു. അത് അധ്വാനം കൊണ്ടോ സമ്പത്ത് കൊണ്ടോ നേടാനാകില്ല.
മനുഷ്യജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും വലുതുമായ സത്യമാണ് മരണം. അത് ആർക്കും നിഷേധിക്കാനാവില്ല. ഒരാള്‍ക്ക് അത് വാങ്ങാനും വില്‍ക്കാനും കഴിയില്ല. അത് വരുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.