വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതിൻറെ ഗുണങ്ങൾ അറിയാം
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാനും എൽഡിഎൽ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്.
വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ അതിരാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ, മലബന്ധം, വയറുവീർക്കൽ എന്നിവ തടയാൻ സഹായിക്കും.
ജലദോഷം, ചുമ എന്നിവക്കെതിരെ ഫലപ്രദമായ വീട്ടുവൈദ്യമാണ് വെളുത്തുള്ളി.
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നു.
ആൻറി ഓക്സിഡൻറ് സമ്പുഷ്ടമായതിനാൽ ഇത് വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.
ശരീരത്തിൻറെ മൊത്തത്തിലുള്ള സ്റ്റാമിന വർധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു.