ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കറുവപ്പട്ട
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രധിരോധശേഷി വർധിപ്പിക്കാനും കിടുവാണ്
ശരീരത്തിലെ രക്തയോട്ടം കൂട്ടുവാനും ദഹനം മെച്ചപ്പെടുത്താനും വയർ കുറക്കാനും ഇത് സൂപ്പറാണ്
കറുവപ്പട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറക്കുക മാത്രമല്ല വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളുന്നതിനും സഹായിക്കും. തടി കുറക്കാനും കറുവപ്പട്ട പൊളിയാണ്
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത് കൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് കുടിക്കാൻ പറ്റിയ ഒരു പാനീയമാണ് കറുവപ്പട്ടയുടെ വെള്ളം
പ്രമേഹ രോഗികൾ രാത്രി ഉറങ്ങുന്നതിനു മുൻപ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ നല്ലതാണ്
കൂടാതെ ഗ്യാസ്, ദഹനക്കേട് എന്നിവ തടയാനും മലബന്ധം അകറ്റാനും ഇത് നല്ലതാണ്
ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഈ വെള്ളം കൊളസ്ട്രോൾ കുറക്കാനും ഹൃദയാരോഗ്യത്തിനും നല്ലത്
കറുവപ്പട്ട വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ചർമത്തിന്റെ ആരോഗ്യത്തിനും സൂപ്പറാണ്