5 മണിക്ക് ശേഷം ഹെവി മീൽസ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഇത് ഗ്ലൂക്കോസ് ലെവൽ ഉയർത്തും.
വൈകിട്ട് 5 മണിക്ക് ശേഷം കൂടുതൽ കലോറി ഉപഭോഗം ചെയ്യുന്നത് ഗ്ലൂക്കോസ് ലെവൽ ഉയരാൻ കാരണമാകും.
വളരെ താമസിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഗ്ലൂക്കോസ് ലെവൽ അനിയന്ത്രിതമാകും.
ഭക്ഷണം കഴിക്കുന്ന സമയം എന്ന് പറയുന്നതിൽ വളരെ പ്രാധാന്യമുണ്ട്. രാത്രി ഏറെ വൈകി അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യം മോശമാക്കും.
പ്രീഡയബറ്റിക്സ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവർ രാത്രി വൈകി ഹെവി മീൽസ് കഴിക്കുമ്പോൾ അത് നിങ്ങളുടെ ഗ്ലൂക്കോസ് ലെവലിനെ ബാധിച്ചേക്കാം.
വൈകി ഹെവി ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ തടസപ്പെടുത്തുന്നു. ഇത് ഇൻസുലിൻ പ്രതിരോധം ഉൾപ്പെടെയുള്ള ദീർഘകാല ഉപാപചയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.