അടുക്കളയിലെ പ്രധാനിയാണ് സവാള. എന്നാൽ കറികൾക്ക് മാത്രമല്ല സവാള കൊണ്ട് മറ്റ് നിരവധി ഗുണങ്ങളുണ്ട്. ഏതൊക്കെയാണ് അതെന്ന് നോക്കാം...
ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ സവാള പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
സവാള കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയസംബനധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.
പ്രീബയോട്ടിക്കുകളാൽ സമ്പന്നമായ ഉള്ളി കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ബാക്ടീരിയകളെ പിന്തുണയ്ക്കുന്നു. സവാള ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഉള്ളി നീര് തേനിൽ കലർത്തി കഴിക്കുന്നത് ചുമ കുറയ്ക്കും. ചെസ്റ്റ് കഞ്ചെഷൻ അകറ്റുകയും ചെയ്യും.
മുഖക്കുരു, വാർധക്യത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമാണ് സവാള നീര്.
മുടി കരുത്തോടെ വളരാൻ സഹായിക്കുന്നതാണ് സവാള നീര്.
ആന്റി മൈക്രോബയൽ ഗുണങ്ങളാൽ സമ്പന്നമായ ഉള്ളി നീര് മുറിവുകൾ ഉണങ്ങാൻ ബെസ്റ്റാണ്.
ഉള്ളിയിലെ സൾഫർ സംയുക്തങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് സവാള.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.