നിങ്ങളുടെ മുഖകാന്തി വർധിപ്പിക്കാൻ ഫേസ് മാസ്ക്കുകൾ ഉപയോഗിക്കുന്നത് സഹായിക്കും. വീട്ടിൽ നിങ്ങൾക്ക് തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില ഫേസ് മാസ്കുകൾ ഇതാ.
ഒരു ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ തൈരുമായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്ത് നല്ലപോലെ പുരട്ടി 20 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക.
ചർമ്മത്തിന് ഇൻസ്റ്റൻ്റ് തിളക്കം ലഭിക്കാനായി ഓരോ ടേബിൾസ്പൂൺ കാപ്പി പൊടിയും കൊക്കോ പൊടിയും മിക്സ് ചെയ്യുക. ഇതിലേക്ക് കുറച്ച് തേൻ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.
ഒരു പഴുത്ത വാഴപ്പഴം നന്നായി ഉടച്ച് ഒരു ടീസ്പൂൺ തൈരുമായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് 10-15 മിനിറ്റ് വരെ പുരട്ടിയിരിക്കുക. ശേഷം ചെറുചൂട് വെള്ളത്തിൽ മുഖം നന്നായി കഴുകുക.
ചെറുപയർപൊടിയും തൈരും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറുചൂട് വെള്ളത്തിൽ മുഖം കഴുകുക.
തിളങ്ങുന്ന ചർമ്മത്തിന് ഈ മാസ്ക് നല്ലതാണ്. മൂന്ന് ടേബിൾസ്പൂൺ ഓട്സ് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തൈരും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകുക.
മഞ്ഞളും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി കുറഞ്ഞത് 15 മിനിറ്റ് ഇരിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
പഴുത്ത പപ്പായയും തേനും നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഈ മാസ്ക് 15-20 മിനിറ്റ് മുഖത്ത് പുരട്ടുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക