ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ്
ഡ്രൈ ഫ്രൂട്ട്സും നട്സുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിൻറെ ആരോഗ്യം മികച്ചതാക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കും.
ബദാം വിറ്റാമിൻ ഇ സമ്പുഷ്ടമാണ്. ഇത് ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കുന്നു.
ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ മസ്തിഷ്കാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ഇവ മികച്ചതാണ്.
മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ കശുവണ്ടി മസ്തിഷ്കാരോഗ്യത്തിന് മികച്ചതാണ്.
ആരോഗ്യകരമായ കൊഴുപ്പുകൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ ബി6 എന്നിവയാൽ സമ്പന്നമായ പിസ്ത തലച്ചോറിൻറെ പ്രവർത്തനം മികച്ചതാക്കുന്നു.
വിറ്റാമിൻ ഇ, ഫോളേറ്റ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഹേസൽനട്ട്സ്. ഇവ പ്രായമാകുമ്പോഴുള്ള ഓർമ്മതകരാറുകളെ ചെറുക്കുന്നു.
ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ ഇയും കൊണ്ട് സമ്പുഷ്ടമാണ് ഇവ.
ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കുന്ന സെലിനിയത്തിൻറെ മികച്ച ഉറവിടമാണ് ബ്രസീൽ നട്സ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.