Milk and Food

ഈ ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം പാല്‍ കുടിയ്ക്കരുത്

Mar 28,2024
';

Milk benefits

പാല്‍ ഒരു സമ്പൂര്‍ണ്ണ ആഹാരം എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പാലില്‍ അടങ്ങിയിരിയ്ക്കുന്നു

';

പാല്‍

പാലിന്‍റെ ഗുണങ്ങളും ദിവസവും പാല്‍ കുടിയ്ക്കേണ്ടതിന്‍റെ ആവശ്യകതയും മനസിലാക്കുന്നതോടൊപ്പം പാലിനെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം കൂടി അറിയേണ്ടത് അനിവാര്യമാണ്.

';

ഭക്ഷണങ്ങളും പാലും

ചില ഭക്ഷണങ്ങളും പാലും തമ്മില്‍ ചേരില്ല. അതായത്, ചില ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. ഇങ്ങനെ ചെയ്‌താല്‍ നിങ്ങളുടെ ആരോഗ്യം മോശമാകും

';

പാലിനൊപ്പം ഇവ പാടില്ല

പാലിനൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട്. അതായത് ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് മുന്‍പോ ശേഷമോ പാല്‍ കുടിയ്ക്കരുത്.

';

ഉപ്പ്

ഉപ്പ് ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. ഇത് വയര്‍ കേടാക്കാന്‍ ഇടയാക്കും.

';

ഉഴുന്ന് പരിപ്പ്

ഉഴുന്ന് പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. അതായത്, കുറഞ്ഞത്‌ 2-3 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ പാല്‍ കുടിയ്ക്കാവൂ.

';

തൈര്

തൈര് കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കരുത്. അങ്ങിനെ ചെയ്‌താല്‍ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

';

മത്സ്യ മാംസാഹാരങ്ങള്‍

നിങ്ങൾ മത്സ്യ മാംസാഹാരങ്ങള്‍ കഴിയ്ക്കുന്ന വ്യക്തിയാണ് എങ്കില്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാല്‍ കുടിയ്ക്കുന്നത്‌ ഒഴിവാക്കണം. ഇത്, ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും

';

നാരങ്ങ ചേര്‍ത്ത വിഭവങ്ങള്‍

നാരങ്ങ ചേര്‍ത്ത വിഭവങ്ങള്‍, അല്ലെങ്കില്‍ പുളിയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.

';

VIEW ALL

Read Next Story