ഓറഞ്ച്, മുന്തിരി, നാരങ്ങ, മൂസമ്പി തുടങ്ങിയ പഴങ്ങൾ രാത്രിയിൽ ഒരിക്കലും കഴിക്കരുത്. കാരണം ഇവയുടെ അസിഡിറ്റി സ്വഭാവം രാത്രിയിൽ നെഞ്ചെരിച്ചിലിനോ അസിഡിറ്റി പ്രശ്നങ്ങൾക്കോ കാരണമായേക്കാം.
പൈനാപ്പിളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. രാത്രി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. ഇതിന് ഒരു അസിഡിക്ക് സ്വഭാവം കൂടിയുണ്ട്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകും.
രുചികരമാണെങ്കിലും മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പ്രമേഹത്തിലേക്ക് നയിക്കും.
ജലാംശം കൂടുതലായി അടങ്ങിയിരിക്കുന്ന പഴവർഗമാണ് തണ്ണിമത്തൻ. ഇത് രാത്രിയിൽ കഴിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. തന്മൂലം രാത്രിയിലെ സുഗമമായ ഉറക്കം നഷ്ടപ്പെടും.
ശരീരത്തിന് ആവശ്യമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുള്ള പഴവർഗമാണ് പപ്പായ. എന്നാൽ ഇത് രാത്രിയിൽ കഴിക്കുന്നത് നല്ലതല്ല. ദഹനസംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും.
നല്ല ഉറക്കം പ്രധാനം ചെയ്യുന്നതിൽ വളരെയധികം ഗുണം ചെയ്യുന്ന പഴമാണ് കിവി. നമ്മുടെ ശരീരത്തിനാവശ്യമായ നിരവധി ഘടകങ്ങൾ കിവിയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത് രാത്രിയിൽ കഴിക്കുന്നത് ശരീരത്തിന് ഗ്യാസ് സംബന്ധമാ. പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
മെലാട്ടോണിന്റെ സ്വാഭവിക സ്രോതസ്സാണ് ചെറി. എന്നാൽ ഇതിൽ അമിത അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ രാത്രിയിൽ അമിതമായി ചെറി കഴിക്കുന്നത് നിങ്ങളിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.
നാരുകളാൽ സമ്പന്നമായ പഴവർഗമാണ് പേരയ്ക്ക. ഇത് രാത്രിയിൽ കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ശരീരത്തിൽ രക്തം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന മാതളനാരങ്ങ രാത്രിയിൽ കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.