അതുകൊണ്ട് വൃക്കകൾ ആരോഗ്യത്തോട് ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കകളെ സംരക്ഷിക്കുന്നതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ലുകൾ വരാനുള്ള സാധ്യതയെ കുറയ്ക്കും. ദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം എങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കയുടെ സംരക്ഷണത്തിനായി ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം കുറയ്ക്കുക
ആരോഗ്യകരമായ ഭക്ഷണശീലം ശരീരത്തിൽ കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നു. ഇതിനായി സസ്യാഹാരങ്ങള്‍ കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിൽ കല്ല് വരാതിരിക്കാന്‍ സഹായിക്കും.
നിങ്ങൾ പുകവലിക്കുന്നാളാണെങ്കിൽ പൂര്‍ണമായും ഉപേക്ഷിക്കുക. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.
വ്യായാമം ചെയ്യുന്നത് പതിവാക്കുക. വ്യായാമം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും. അമിത ഭാരമുള്ളവര്‍ക്കും വ്യായാമമില്ലാത്തവർക്കും വൃക്കകളുടെ ആരോഗ്യം വേഗത്തിൽ മോശമാകാന്‍ സാധ്യതയുണ്ട്.
പെൻസിലിൻ, സൾഫോണമൈഡുകൾ, സെഫാലോസ്പോരിൻസ് തുടങ്ങിയ ചില ആൻ്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ എന്നിവയുടെ സ്ഥിര ഉപയോഗം നിങ്ങളുടെ വൃക്കകളെ തകരാറിലാക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക