പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മഗ്നീഷ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ
ബദാം, കശുവണ്ടി, നിലക്കടല, മത്തങ്ങ വിത്തുകൾ, ചിയ വിത്തുകൾ എന്നിവയെല്ലാം മഗ്നീഷ്യം സമ്പുഷ്ടമാണ്.
ചീര, കെയ്ൽ, സ്വിസ് ചാർഡ് തുടങ്ങിയവ മഗ്നീഷ്യത്തിൻറെ മികച്ച ഉറവിടങ്ങളാണ്.
ബ്രൌൺ റൈസ്, ക്വിനോവ, ഗോതമ്പ്, ഓട്സ് തുടങ്ങിയവയിൽ മഗ്നീഷ്യം മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.
ബീൻസ്, പയർ, ചെറുപയർ എന്നിവ മഗ്നീഷ്യവും പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ്.
അയല, സാൽമൺ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ മഗ്നീഷ്യത്തിൻറെ മികച്ച ഉറവിടങ്ങളാണ്.
പോഷക സമ്പുഷ്ടമായ അവോക്കാഡോയിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു.
പൊട്ടാസ്യം സമ്പന്നമായ വാഴപ്പഴത്തിൽ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് ആരോഗ്യകരമായ പഴമാണ്.
ഗ്രീക്ക് യോഗർട്ടിൽ മഗ്നീഷ്യം, പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
സസ്യാധിഷ്ഠിത പ്രോട്ടീൻ ഉറവിടമായ ടോഫു മഗ്നീഷ്യം സമ്പന്നമാണ്. ഇത് പ്രമേഹരോഗികൾക്ക് ആരോഗ്യത്തിന് ഗുണം ചെയ്യും.