Ayurvedic Remedies for Acidity: അസിഡിറ്റി

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. എന്ത് ഭക്ഷണം കഴിച്ചാലും പിന്നീട് അസ്വസ്ഥതകൾ അവുഭവപ്പെടുക. അങ്ങനെയുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന ആയുർവ്വേദ പൊടിക്കൈകൾ നിങ്ങൾക്ക് ഉപകാരപ്പെടും.

Mar 30,2024
';

ഹെർബൽ ചായകൾ

ഇരട്ടി മധുരം, മല്ലി, പെരുംജീരകം തുടങ്ങിയവ ഉപയോ​ഗിച്ച് ചായ(അതായത് ഇവ വെള്ളത്തിൽ ആവശ്യത്തിന് ചേർത്ത് തിളപ്പിച്ചെടുക്കുക) ഇവ കുടിക്കുന്നത് വയറ്റിലെ അസിഡിറ്റി പ്രശ്നങ്ങൾക്ക് ഒരു പരിധിയിൽ പരാതി നൽകുന്നു.

';

നെല്ലിക്ക(അംല)

ആയുർവേദത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ മികച്ച ഉറവിടം. ഇത് കഴിക്കുന്നത് വയറ്റിലെ അസിഡിറ്റിയെ നിയന്ത്രിക്കാൻ സഹായിക്കും.

';

തണുത്ത പാൽ

കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് പാൽ. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് മികച്ച ഒരു പരിഹാരം കൂടിയാണ്. തണുത്ത പാൽ കുടിക്കുന്നത് അസിഡിറ്റിയെ ശമിപ്പിക്കാൻ സഹായിക്കുന്നു.

';

തേങ്ങാ വെള്ളം

ക്ഷാര​ഗുണമുള്ള പ്രകൃതിയിൽ നിന്നും ലഭിക്കുന്ന തെളിനീരാണ് തേങ്ങാവെള്ളം. ഇത് കുടിക്കുന്നത് വയറ്റിലെ അസിഡിറ്റിയെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു.

';

ത്രിഫല ചൂർണം

കടുക്ക താന്നി, നെല്ലിക്ക എന്നിവയുടെ മശ്രിത രൂപമാണ് ത്രിഫല ചൂർണ്ണം. ഇത് അസിഡിറ്റി നിയന്ത്രിക്കാനും വയറ്റിലെ മറ്റ് രോ​ഗങ്ങൾക്കും വളരെയധികം നല്ലതാണ്.

';

ഇഞ്ചി

ഇഞ്ചിയുടെ ആയുർവ്വേദ ​ഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതില്ലല്ലോ.. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. അതുപോലെ അസിഡിറ്റി പോലുള്ള വ.റ് സംബന്ധമായ അസുഖങ്ങൾക്കും ഇഞ്ചി ​ഗുണകരമാണ്.

';

​ഗ്രാമ്പൂ

ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ​ഗ്രാമ്പു അസിഡിറ്റി പ്രശ്നത്തിനും വളരെ ഫലപ്രദമാണ്. ഇവയെല്ലാം നിയന്ത്രിക്കാൻ സഹിയിക്കുന്ന കാർമിനേറ്റീവ് ​ഗുണങ്ങൾ ​ഗ്രാമ്പുവിൽ ധാരാളം അടങ്ങിയിരിക്കുന്നു.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാമമാക്കിയിട്ടുള്ളതാണ് സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story