ഇന്ത്യയിൽ പൊതുവെ അറിയപ്പെടുന്ന ഒരു ഔഷധസസ്യമായ തുളസിയുടെ വിത്തിൽ ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളുണ്ട്...
വിറ്റാമിൻ സി, സിങ്ക് എന്നിവയുടെ സമ്പുഷ്ട ഉറവിടമാണ് തുളസി. കൂടാതെ ഇതിൽ ആൻറിവൈറൽ, ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങലും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളെ തടയുകയും ചെയ്യും.
തുളസിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കവും രക്തസമ്മർദ്ദവും കുറയ്ക്കും. ഒപ്പം സ്ട്രെസ് കുറയ്ക്കുന്ന ഒസിമുമോസൈഡ്സ് എ, ബി എന്നീ സംയുക്തങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
തുളസിയിലെ ഫൈറ്റോകെമിക്കലുകൾക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ചർമ്മം, കരൾ, ഓറൽ, ശ്വാസകോശ അർബുദങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ സഹായിക്കും.
ടൈപ്പ്-2 പ്രമേഹമുള്ള ആളുകൾക്ക് തുളസി വളരെയധികം പ്രയോജനം നൽകും. തുളസി കഴിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പ്രോസസ്സ് ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.
രക്തം ശുദ്ധീകരിക്കാനും തുളസി ബെസ്റ്റാണ്. വിഷവസ്തുക്കളെ പുറത്താക്കി ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിലൂടെ ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുളസി ചായയ്ക്ക് കഴിയും.
തുളസി ശ്വസനവ്യവസ്ഥയെ ഫലപ്രദമായി സ്വാധീനിക്കും, തുളസി ഇലകൾ ഉപയോഗിച്ച് ആവി എടുക്കുന്നത് കഫക്കെട്ട് ഒഴിവാക്കും.
തുളസി ഒരു മികച്ച ഡിടോക്സാണ്. ഇത് ശരീരത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും, ഇത് വൃക്കയിലെ കല്ലുകളുണ്ടാകാനുള്ള പ്രധാന കാരണമാണ്.
തുളസി വിത്തുകളിൽ നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് പാനീയമോ സലാഡുകളോ കഴിക്കുമ്പോൾ ചേർത്ത് കഴിക്കുന്നത് ഉത്തമം. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ കഴിയും.
ഇത് ഒരു ക്ലീനിംഗ് ഏജന്റായി പ്രവർത്തിക്കുകയും ചർമ്മത്തിലെ അധിക എണ്ണ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇത് അകാല വാർദ്ധക്യം തടയുന്നു.
ജലദോഷവും ചുമയും മാറ്റാൻ തുളസി വിത്തുകൾ സഹായിക്കും. ചുമ മാറാൻ തുളസിയുടെ വിത്തും തേനും വെള്ളത്തിൽ കലർത്തി കുടിക്കാം.