നെല്ലിക്ക വെള്ളം കുറിച്ചോളൂ.. ഗുണങ്ങൾ ഏറെ!
നെല്ലിക്ക കഴിക്കുന്നത് നമുക്ക് നിരവധി ആരോഗ്യ ഗുണങ്ങള നല്കുമെന്നത് നമുക്കേവർക്കും അറിയാവുന്ന കാര്യമാണല്ലോ?
നെല്ലിക്കയുടെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പൊതുവെ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക
ഇത് വെളുത്ത രക്താണുക്കളുടെ ഉൽപാദനവും പ്രവർത്തനവും വർദ്ധിപ്പിക്കും
ദഹനം മെച്ചപ്പെടുത്തും ഒപ്പം പ്രതിരോധശേഷി കൂട്ടും. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്
വിറ്റാമിൻ സി ഉൾപ്പെടെയുള്ള നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കുന്നതിനും കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനും നല്ലതാണ്
ഇത് ചർമ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
ഉയർന്ന നാരുകളും ക്രോമിയം സാന്നിധ്യവും കാരണം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നെല്ലിക്ക കിടുവാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അനുബന്ധ പ്രശ്നങ്ങളില്ലാതാക്കുന്നതിനും സഹായിക്കും