Healtjh Benefits Of Carrot Juice

ബ്രേക്ക്ഫാസ്റ്റിനൊപ്പം അല്‍പം ക്യാരറ്റ് ജ്യൂസ് കൂടി, സൂപ്പറാ

';

നിരവധി ഗുണങ്ങൾ

നിരവധി ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണമാണ് ക്യാരറ്റ് എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ അല്ലെ?

';

Carrot Juice Benefits

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നവരുടെ എണ്ണം മുമ്പത്തേതിനേക്കാൾ കൂടുതലാണ്. ക്യാരറ്റ് ജ്യൂസ് ആക്കാതെ വെറുതെ കഴിക്കുന്നതാണ് കൂടുതല്‍ നല്ലതെങ്കിലും ജ്യൂസും ബെസ്റ്റാണ്.

';

ഭക്ഷണം ബാലൻസ് ചെയ്ത് കഴിക്കുക

ക്യാരറ്റ് ജ്യൂസ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത് മിതമായ അളവിലേ കഴിക്കാവൂ എന്നതാണ്. അതുപോലെ മറ്റെന്തെങ്കിലും ഭക്ഷണം ബാലൻസ് ചെയ്ത് കഴിക്കുകയും വേണം.

';

ക്യാരറ്റ് ജ്യൂസ്

ക്യാരറ്റ് ജ്യൂസില്‍ മധുരം ചേര്‍ത്ത് കഴിക്കുന്നതും നല്ലതല്ല. ബ്രേക്ക്ഫാസ്റ്റിന്‍റെ കൂടെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്. രാവിലെ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ നോക്കാം...

';

കണ്ണിന്‍റെ ആരോഗ്യം

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചില അസുഖങ്ങളെ പ്രതിരോധിക്കാനും ക്യാരറ്റ് ജ്യൂസ് നല്ലതാണ്. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിൻ ആണ് ഇതിന് സഹായകമാകുന്നത്

';

ഹൃദ്രോഗ സാധ്യത

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സൂപ്പറാണ്. ക്യാരറ്റിലുള്ള പൊട്ടാസ്യം, വൈറ്റമിൻ കെ എന്നിവ ബിപി നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം സുരക്ഷിതമാക്കുകയും ചെയ്യുന്നു

';

ചർമ്മത്തിന്

ആരോഗ്യകരവും ഭംഗിയുള്ളതുമായ സ്കിൻ അഥവാ ചര്‍മ്മത്തിനും രാവിലെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ഉത്തമം. ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളും മറ്റും ഒഴിവാക്കാൻ ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് സഹായിക്കും

';

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. രാവിലെ തന്നെ ഇത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ദഹനം പെട്ടെന്ന് നടത്തുന്നത്. മലബന്ധമുള്ളവർക്കും ക്യാരറ്റ് ജ്യൂസ് നല്ലതാണ്.

';

തലച്ചോറിന്‍റെ ആരോഗ്യത്തിന്

തലച്ചോറിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് അടിപൊളിയാണ്. ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും വൈറ്റമിൻ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതമാക്കി തലച്ചോറിന്‍റെ ആരോഗ്യത്തെ അടിപൊളിയാക്കുന്നു

';

തടി കുറയ്ക്കാൻ

തടി കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഡ‍യറ്റിലുള്‍പ്പെടുത്താവുന്ന ഹെല്‍ത്തി ഡ്രിങ്കാണിത്. കലോറി കുറവായതിനാലും ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാലുമാണ് ക്യാരറ്റ് വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാകുന്നത്.

';

പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിന്

പല്ലിന്‍റെയും മോണയുടെയും ആരോഗ്യത്തിനും പതിവായി ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

';

VIEW ALL

Read Next Story