Fenugreek Seed Water

ഉലുവ വെള്ളത്തിൽ ഒളിഞ്ഞിരിക്കുന്നു നിരവധി ആരോഗ്യ ഗുണങ്ങൾ, അറിയാം

';

Fenugreek Seed Benefits

ഒരുവിധം എല്ലാ ഭക്ഷണങ്ങളിലും നാം ചേർക്കാറുള്ള ചേരുവയാണ് ഉലുവ. കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല ചില രോഗങ്ങൾക്കും അതുപോലെ മുടിയുടെ സംരക്ഷണത്തിനും ഉലുവ സൂപ്പറാണ്.

';

ധാതുക്കളാൽ സമ്പുഷ്ടമാണ്

ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളാൽ സമ്പുഷ്ടമാണ് ഉലുവ. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

';

രക്തത്തിലെ പഞ്ചസാര

ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. ഉലുവ വെള്ളം ദിവസവും കുടിക്കുന്നതിലൂടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അകറ്റാൻ സഹായിക്കും.

';

ഹൃദയാരോഗ്യം

ഇത് രക്തക്കുഴലുകളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കാർഡിയോ വാസ്കുലർ പോലുള്ള രോഗങ്ങളെ അകറ്റാൻ ഏറെ സഹായിക്കും.

';

ആന്റി ഓക്‌സിഡന്റുകൾ

ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും. ഇത് രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

ശരീരഭാരം കുറയ്ക്കാൻ

ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.

';

മോശം കൊളസ്ട്രോൾ

ഉലുവ വെള്ളം പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

';

ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ

ഉലുവ വെള്ളത്തിൽ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ തുടങ്ങിയ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കും.

';

ഹോർമോൺ അസന്തുലിതാവസ്ഥ

ഉലുവ വെള്ളത്തിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിരിക്കുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ആർത്തവ വിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ.

';

മുഖക്കുരു

ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് നിറം നൽകുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

';

മുടികൊഴിച്ചിൽ

ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യും. ഉലുവ വെള്ളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ വിവിധ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.

';

VIEW ALL

Read Next Story