ചെവി വേദന നിങ്ങളെ അലട്ടുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ സൂപ്പറാ...
ചെവി വേദന ക്രമേണ ക്രമേണ എപ്പോഴാണ് സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുന്നതെന്ന് പറയാനാകില്ല. അത്തരമൊരു തലത്തിലേക്ക് വർദ്ധിക്കുമ്പോൾ അത് അറിയില്ല.
പല രീതികൾ നോക്കിയിട്ടും ശമനമില്ലെങ്കിൽ ഈ രീതികൾ ഒന്ന് ചെയ്തു നോക്കൂ. വേദന പമ്പ കടക്കും.
ചെവി വേദന വളരെ കടുപ്പമാണ്. സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചെവിയിൽ അടിഞ്ഞിരിക്കുന്ന അഴുക്കോ അല്ലെങ്കിൽ മറ്റ് പല കാരണങ്ങൾ കൊണ്ടോ ചെവി അസ്വസ്ഥമാകും. ഇത് മാറാൻ കടുകെണ്ണ ചെവിയിൽ പുരട്ടുക.
ചെവിയിലെ അഴുക്കു കാരണമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും മാറ്റാൻ കടുകെണ്ണയിൽ വെളുത്തുള്ളി ചേർത്ത് ചൂടാക്കിയ ശേഷം തണുത്തിട്ട് ചെവിയിൽ തേയ്ക്കുന്നത് വേദനയ്ക്ക് ആശ്വാസം നൽകും.
ചെവി വേദന അകറ്റാൻ ഉപ്പ് ചൂടാക്കി പഞ്ഞി കൊണ്ട് ചെവിയിൽ വെച്ചാൽ വേദന പെട്ടെന്ന് മാറി കിട്ടും. ചെവിയിലുള്ള നീരും കുറയും.
രോഗശമനത്തിന് തുളസി നീര് ഏറെ ഗുണം ചെയ്യും. ഇതിന്റെ നീര് ചെവിയിൽ തേയ്ക്കുന്നത് ചെവി വേദന അകറ്റാൻ സഹായിക്കും
ഉള്ളി നീര് നിങ്ങളുടെ ചെവിയുടെ വേദനയും പഴുപ്പും ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ഇത് നിങ്ങൾ ദിനവും 3 തവണ ഉപയോഗിക്കുക.