Coffee For Skin Whitening

മുഖം തിളങ്ങാൻ കാപ്പിപ്പൊടി

Ajitha Kumari
Nov 14,2023
';

Coffee For Skin Brightning

നമുക്ക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സൗന്ദര്യ സംരക്ഷണ മാർഗമാണ് കാപ്പിപൊടി ഫേസ് പാക്കുകൾ. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി.

';

Benefits of Coffee Powder

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ മാറ്റാൻ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും.

';

കാപ്പിപ്പൊടി ഫെയ്‌സ്പാക്ക്

സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അകാലത്തിൽ പലരുടെയും ചർമ്മം വേഗം പ്രായമായ പോലെ അവസ്ഥ ഉണ്ടാകും. ഇത് ചെറുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകളിലൂടെ സാധിക്കും

';

കഫീൻ

കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യും. മുഖത്തിട്ടാൽ തന്നെ വളരെ വേഗം നിങ്ങൾ ആഗ്രഹിക്കുന്ന ഫലം കിട്ടുന്ന കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ്‌പാക്കുകളും സ്‌ക്രബുകളും തയ്യാറാക്കുന്ന വിധം അറിയാം...

';

കാപ്പിപ്പൊടി കറ്റാർവാഴ

ഒരു ബൗളിൽ 1 സ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിലേയ്ക്ക് രണ്ടോ മൂന്നോ സ്പൂൺ കറ്റാർ വാഴയുടെ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതുപയോഗിച്ച് 15 മിനിട്ട് വരെ മുഖത്ത് സ്ക്രബ്ബ്‌ ചെയ്യാം. അതിനു ശേഷം മുഖം കഴുകി വൃത്തിയാക്കാം.

';

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. ഇതിനായി കാപ്പിപ്പൊടിയിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.

';

കാപ്പിപ്പൊടി

ഒരു പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേയ്ക്ക് 5 സ്പൂൺ പാൽ, 2 സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കുക.

';

കണ്ണുകളിലെ കറുപ്പ് നിറം

ഒരല്പം കാപ്പിപ്പൊടി തണുത്ത വെള്ളത്തിലോ പനിനീരിലോ ചാലിച്ച് കണ്ണിന്റെ മുകളിലും കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിലും പുരട്ടുക. ഏകദേശം ഇരുപത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇതുവഴി കണ്ണുകളുടെ വീക്കവും കറുപ്പ് നിറവും മാറ്റാം

';

VIEW ALL

Read Next Story