പലർക്കും അത്ര ഇഷ്ടമില്ലാത്ത ഒന്നാണ് സോയചങ്ക്സ്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാൽ പിന്നെ നിങ്ങളിത് വേണ്ടെന്ന് വെയ്ക്കില്ല.
കരൾ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്.
ഉയർന്ന പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കും. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും ഇവ സഹായിക്കുന്നു.
പ്രമേഹമുള്ളവർക്ക് സോയ ചങ്ക്‌സ് ഗുണം ചെയ്യും. സോയ ചങ്ക്സിലെ ഐസോഫ്ലേവോൺ പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നാരുകളുടെ അംശം കൂടുതലുള്ള സോയ ചങ്കുകൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ ശരിയായ ദഹനത്തിന് ആവശ്യമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് സോയ ചങ്കുകൾ. കൂടാതെ, സോയ ചങ്ക്‌സ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളുടെ അളവ് വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.