ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിനും ഈ പച്ചക്കറി കിടുവാ..!
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും തക്കാളി സൂപ്പറാണ്. തക്കാളി മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുമൊക്കെ മാറ്റാൻ നല്ലതാണ്
തക്കാളിയിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിന് സ്വാഭാവിക നിറം നൽകാൻ നല്ലതാണ്
സൺ ടാൻ നീക്കാൻ ഏറെ നല്ലതാണ് തക്കാളി. തക്കാളിയിലെ ആൻ്റി ഓക്സിഡൻ്റ് ഘടകങ്ങൾ ചർമ്മം പ്രായമാകുന്നത് തടയാനും സഹായിക്കും
കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും തക്കാളി അടിപൊളിയാണ്. മുഖം സുന്ദരമാക്കാൻ തക്കാളി ഉപയോഗിക്കേണ്ട രീതികൾ അറിയാം...
ചർമ്മത്തിന്റ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ‍് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.
തക്കാളി പേസ്റ്റും തൈരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടിയ ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
തക്കാളിയുടെ പൾപ്പ് എടുത്ത് അതിലേക്ക് 2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി ഒരു ടീസ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടിയ ശേഷം ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക
രണ്ട് ടേബിൾ സ്പൂൺ തക്കാളി പൾപ്പും രണ്ട് ടേബിൾ സ്പൂൺ റോസ് വാട്ടറും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. കരുവാളിപ്പ് മാറ്റാൻ പൊളിയാണ്